മുസ്ലിം പെണ്ണ് സമൂഹത്തില്‍ സജീവ ചര്‍ച്ചയാണിന്ന്. സമുദായത്തിന്റെയും പുരോഹിതരുടെയും പീഡനത്തിലും അടിച്ചമര്ത്തലിലുമാണ് മുസ്ലിംങ്ങളിലെ പെണ്വര്ഗമെന്നാണ് മതേതര പൊതുമണ്ഡലത്തിന്റെ വിലയിരുത്തല്‍. ആഗോളതലം മുതല്‍ കേരളത്തിലെ നാട്ടിന് പുറങ്ങളില്‍ വരെ ഈ ലളിതയുക്തി ഉയര്‍ന്ന് കേള്‍ക്കാറുണ്ട്. പല മുസ്ലിം രാജ്യങ്ങളിലും കടന്നുകയറാനും അവിടെ യുദ്ധങ്ങള്‍ നയിക്കാനും പാശ്ചാത്യരാജ്യങ്ങളുടെ പ്രധാന ന്യായം അവിടെയുള്ള പെണ്ണിന്റെ വിമോചനമായിരുന്നു. ഇന്ത്യയില്‍ ചില നിയമ ചര്‍ച്ചകളില്‍ സംഘ്, ഇടത്, ഗാന്ധിയന്‍ വ്യത്യാസമില്ലാതെ മുസ്ലിം സ്ത്രീയുടെ വിമോചനത്തിനായി വാദിക്കുന്നവരാണ്. കൊച്ചുകേരളത്തിലും മുസ്ലിം പുരുഷനില്‍ നിന്ന് മുസ്ലിം സ്ത്രീയെ രക്ഷിച്ചെടുക്കാനുള്ള വ്യഗ്രതയിലാണ് മതേതര മുഖ്യധാര. ഇത്തരം എല്ലാ മുന്‍വിധികളെയും ഉദാരസ്വതന്ത്രവാദങ്ങളെയും സര്‍ഗാത്മകമായി ചോദ്യം ചെയ്ത് മൂന്ന് പതിറ്റാണ്ടിലേറെയായി ഗേള്‍സ് ഇസ്ലാമിക് ഓര്ഗനൈസേഷന് (ജി.ഐ.ഒ) രംഗത്തുണ്ട്.