ഫ്‌ളേവിയ ആഗ്‌നസുമായി നഹീമ പൂന്തോട്ടത്തില്‍ നടത്തിയ അഭിമുഖം

Admin-GIO Kerala


വനിതാ വിമോചന പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഫ്‌ളേവിയ ആഗ്‌നസ് സംസാരിക്കുന്നു. കേരളത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെപ്പറ്റി, ഏകീകൃത സിവില്‍ കോഡിനെയും മുസ്ലിം സ്ത്രീ അവസ്ഥകളെയും പറ്റി, വിവാഹത്തെയും വിവാഹ മോചനത്തെയും പറ്റി

ബോംബൈ ഹൈകോടതിയിലെ  പ്രമുഖ അഭിഭാഷകയും വനിതാ വിമോചന പ്രവര്‍ത്തകയുമാണ് ഫ്‌ലേവിയ ആഗ്‌നസ്.  നിയമപരമായ ബഹുസ്വരത (ലീഗല്‍ പ്ലുരലിസം)യുടെ ഇന്ത്യയിലെ അഗ്രഗാമികളിലൊരാളാണ് അവര്‍. വിവാഹം, വിവാഹമോചനം, സ്വത്തുനിയമങ്ങള്‍ എന്നിവയില്‍ വിദഗ്ദ്ധയായ അവര്‍ ഒട്ടേറെ ആധികാരികമായ ലേഖനങ്ങളും പഠനങ്ങളും തയാറാക്കിയിട്ടുണ്ട്. ഗൃഹാന്തരീക്ഷത്തില്‍ അനുഭവിച്ച ആക്രമണങ്ങളാണ് സ്ത്രീ അവകാശങ്ങള്‍ക്കായി പോരാട്ടം നടത്താന്‍ ഫ്‌ലേവിയക്ക് പ്രചോദനമായത്. നിയമകാര്യങ്ങളില്‍ മഹാരാഷ്ട്രയിലെ വനിതശിശുവികസന മന്ത്രാലയത്തിന് നിയമോപദേശം നല്‍കുന്ന ഉത്തരവാദിത്തവും അവര്‍ നിര്‍വഹിക്കുന്നു. സംവിധായിക മധുശ്രീ ദത്തയുമായി ചേര്‍ന്ന് സ്ത്രീകള്‍ക്കായി മുംബൈയില്‍ മജ്‌ലിസ്‌ എന്ന സംഘടന തുടങ്ങി. വൈവാഹിക വിഷയങ്ങളില്‍ സ്ത്രീകള്‍ക്ക് നിയമസഹായം നല്‍കുന്നതോടൊപ്പം സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഇടപെടുക എന്നതാണ് മജ്‌ലിസിന്റെ ദൗത്യം. അഗതികളുടെ സംരക്ഷണവും സംഘടന ഉറപ്പുവരുത്തുന്നു. മുംബൈയില്‍ ജനിച്ച ഫ്‌ലേവിയ മംഗലാപുരത്തെ കാദിയിലാണ് വളര്‍ന്നത്. പിന്നീട് യെമനിലേക്ക് താമസം മാറി. അച്ഛന്റെ മരണശേഷം മംഗലാപുരത്തേക്ക് മടങ്ങിയെത്തി. ദാമ്പത്യ ജീവിതം അസുഖകരമായ അന്തരീക്ഷമാണ് സമ്മാനിച്ചത്. വിവാഹമോചനത്തിന് ശ്രമിച്ചെങ്കിലും ക്രിസ്ത്യാനിയായതിനാല്‍  അതിന് ഒരുപാട് നടപടിക്രമങ്ങളുമുണ്ടായിരുന്നു.  സെക്കന്‍ഡറി സ്‌കൂള്‍ പഠനം മാത്രം നേടിയ ഫ്‌ലേവിയ വിവാഹമോചനത്തിനു ശേഷം പഠനം പുനരാരംഭിച്ച് സോഷ്യോളജിയില്‍ ബിരുദം നേടി. 1988ല്‍ എല്‍. എല്‍.ബി ബിരുദം നേടിയ അവര്‍ ആ വര്‍ഷം തന്നെ ബോംബെ ഹൈകോടതിയില്‍  പ്രാക്‌സ്ടിസ് തുടങ്ങി. പിന്നീട് മുംബൈ സര്‍വകലാശാലയില്‍നിന്ന് എല്‍.എല്‍.എം  കരസ്ഥമാക്കി. ബംഗ ളൂരുവിലെ നാഷനല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ സര്‍വകലാശാലയില്‍നിന്ന് 1997ല്‍ എം.ഫില്‍ നേടി അവിടെത്തന്നെ ഗെസ്റ്റ് അധ്യാപികയായി ജോലി തുടങ്ങി. ഹൈദരാബാദിലെ നാഷനല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച് (നാല്‍സര്‍), ജിന്‍ ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂള്‍ എന്നിവിടങ്ങളിലെ വിസിറ്റിങ് പ്രഫസര്‍കൂടിയാണ് ഫ്‌ലേവിയ, ഗുജറാത്തിലെ വംശഹതൃക്കുശേഷം (2002) മാനഭംഗത്തിനിരയായ സ്ത്രീകള്‍ക്കുവേണ്ടി നിയമസഹായ സംവിധാനം തുടങ്ങി. ഇതുമാ യി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഓഫ് ലോഫ്റ്റി ക്ലയിംസ് ആന്‍ഡ് മഫ്‌ള്ഡ് വോയ്തസ് (2002) എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. 'മൈ സ്റ്റോറി അവര്‍ സ്‌നോറി ഓഫ് റീബില്‍ ഡിങ് ബ്രോക്കന്‍ ലൈവ്‌സ് (ആത്മ കഥ), 'ലോ ആന്‍ഡ് ജെന്‍ഡര്‍ ഇക്വാ ലിറ്റി', 'ദ പൊളിറ്റിക്‌സ് ഓഫ് പേഴ്‌സനല്‍ ലോസ് ഇന്‍ ഇന്ത്യ' തുടങ്ങിയ പുസ്തകങ്ങള്‍ എഴുതുകയും 'വിമന്‍ ആന്‍ഡ് ലോ' എന്ന പുസ്തകം എഡിറ്റ് ചെയ്യുകയും ചെയ്തു. ഇസ്ലാമിക വിമന്‍സ് കൊളോക്യം ഉദ്ഘാടനം ചെയ്യാന്‍ കോഴിക്കോട്ടെത്തിയ ഫ്‌ലേവിയ ആഗ്‌നസുമായി നടത്തിയ അഭിമുഖം.


രാജ്യത്ത് ചുടുപിടിക്കുന്ന ചര്‍ച്ചകളിലൊന്നാണ് ഏകീകൃത സിവില്‍ കോഡ്. എന്തുകൊണ്ടാണ് ഏകീകൃത സിവില്‍ കോഡ് നടാക്കരുതെന്ന് താങ്കള്‍ വാദിക്കുന്നത്?

സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അഭിഭാഷകയാണ് ഞാന്‍. അവര്‍ക്കായി പ്രവര്‍ത്തിക്കുന്ന മജ്‌ലിസ്‌ എന്ന സംഘടനയും നടത്തുന്നുണ്ട്. ഞങ്ങള്‍ക്ക് മുസ് ലിം സ്ത്രീകളില്‍ നിന്നും ഹിന്ദു സ്ത്രീകളില്‍ നിന്നും കേസ് ലഭിക്കാറുണ്ട്. ഇത്രയും കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മനസ്സിലാക്കിയത് മുസ് ലിം  സ്ത്രീകളുടെ അവസ്ഥ ഹിന്ദു സ്ത്രീകളെക്കാള്‍ മോശമല്ല എന്നതാണ്. ഇരുകൂട്ടരുടെയും പ്രശ്‌നങ്ങളൊന്നുതന്നെ. ചില സന്ദര്‍ഭങ്ങളില്‍ ഹിന്ദുസ്ത്രീകളുടെ അവസ്ഥ കൂടുതല്‍ ദയനീയമാവും. ഉദാഹരണത്തിന്, ബഹുഭാര്യത്വം ഹിന്ദുക്കള്‍ക്കിടയിലുമുണ്ട്. ഒരു ഹിന്ദുപുരുഷന് രണ്ട് ഭാര്യ മാരുണ്ടെങ്കില്‍, അതിലൊരാള്‍ക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ലെങ്കിലോ? ഈ അവസ്ഥ മുസ്ലിം സമൂ ഹത്തിലുമുണ്ടാവാം. മുസ്ലിം സ്ത്രീകളനുഭവിക്കുന്ന പ്രശ്‌നം മുസ് ലിം  വ്യക്തി നിയമം മൂലമാണെന്ന് ഞാന്‍ കരുതുന്നില്ല. സ്ത്രീധനം മൂലം ഏറ്റവും ദുരിതമനുഭവിക്കുന്നത് ഹിന്ദുപെണ്‍കുട്ടികളാണ്. മുസ്ലിംകള്‍ക്ക് കുഴപ്പമില്ല എന്ന് ഇതിനര്‍ഥമില്ല. എന്നാല്‍ ഹിന്ദുക്കള്‍ക്കിടയിലാണ് ഇതിന് പ്രചാരം കൂടുതലുള്ളത്. മുസ്ലിം വ്യക്തി നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഏകീകൃത സിവില്‍കോഡ് (യു.സി.സി) കൊണ്ടുവന്നാല്‍ അത് പ്രാവര്‍ത്തികമാവില്ല. മുത്തലാഖ്, ബഹുഭാര്യത്വം തുടങ്ങിയവ അവസാനിപ്പിക്കണം എ ന്നു സൂചിപ്പിച്ചാണല്ലോ സിവില്‍ കോഡ് അവതരിപ്പിക്കുന്നത്. എന്നാല്‍, ബഹുഭാര്യത്വം പോലുള്ള പ്രശ്‌നങ്ങള്‍ ഹിന്ദുസമൂഹത്തിലുമില്ലേ. അതെന്തു കൊണ്ട് ഭരണകൂടത്തിന്റെ പരിഗണനയില്‍ വരുന്നില്ല? എന്തുകൊണ്ടാണ് സര്‍ക്കാര്‍ മുസ്ലിം സ്ത്രീകളുടെ പ്രശ്‌നം മാത്രമായി ഉയര്‍ത്തിക്കാണിക്കുന്നത്? സിവില്‍കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായി തയാറാക്കിയ കരടു ചോദ്യങ്ങള്‍പോലും ഉപരിപ്ലവവും പക്ഷപാതിത്വം നിറഞ്ഞതുമായിരുന്നു. മുസ്ലിം നിയമങ്ങളെക്കുറിച്ച മാത്രം ചില ചോദ്യങ്ങള്‍ ചോദിക്കുന്നു. എന്നാല്‍ പൊതുസ്വഭാവമുള്ള ഒരു ചോദ്യവുമില്ല. എല്ലാ നിയമങ്ങളിലും വിവേചനമുണ്ട്, എന്നാല്‍ വിവേചനങ്ങള്‍ പലരീതിയിലാണ്. ഓരോ നിയമത്തിലെയും വിവേചനങ്ങളെ മനസ്സിലാക്കിവേണം ആ നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍, നിയമങ്ങള്‍ സ്ത്രീക്കനുകൂലമാക്കണം. ഏകസിവില്‍കോഡ് തികച്ചും അനാവശ്യമാണ്. നമ്മളാരും ഒരു കാര്യത്തിലും തുല്യരല്ല. എല്ലാവരും മറ്റുള്ളവരില്‍നിന്ന് വ്യ ത്യസ്തരാണ്. കേരളത്തിലെ ഒരു മുസ്ലിം പെണ്‍കുട്ടിയുടെ ജീവിതത്തില്‍ നിന്നും വളരെയേറെ വ്യത്യസ്തമായിരിക്കും ഉത്തരേന്ത്യയിലെ മുസ്ലിം പെണ്‍കുട്ടിയുടെ അവസ്ഥ. സമാനമാണ് ബ്രാഹ്മണ കുടുംബത്തിലെ പെണ്‍കുട്ടിയുടെയും അവസ്ഥ. അവരുടെ പാരമ്പര്യവും പൈതൃകവുമെല്ലാം വ്യത്യസ്തമാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസവുമെല്ലാം വ്യത്യസ്തമാണ്. നമ്മുടെ പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും പശ്ചാത്തലത്തില്‍നിന്നുവേണം നാം അവകാശങ്ങള്‍ നേടിയെടുക്കാന്‍. ഒരു ക്രിസ്ത്യന്‍ വനിതയെന്ന നിലക്കുള്ള എന്റെ സ്വത്വത്തെയും വ്യക്തിത്വത്തെയും ഉള്‍ക്കൊണ്ടുവേണം ഞാന്‍ അവകാശങ്ങള്‍ നേടിയെടുക്കാന്‍.

ഏകസിവില്‍ കോഡിനെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ഒഴിവാക്കാനാവാത്തതാണ് മാധ്യമങ്ങളുടെ ഇടപെടല്‍. മാധ്യമങ്ങളില്‍ വരുന്ന സിവില്‍ കോഡ്, മുത്തലാബ് ചര്‍ച്ചകളെയും മാധ്യമങ്ങളിലെ മുസ് ലിം  സ്ത്രീ അവതരണത്തെയും എങ്ങനെ നോക്കിക്കാണുന്നു? ഏകീകൃത സിവില്‍കോഡ് ചര്‍ച്ചകളെ ഇങ്ങനെയാക്കിയത് മാധ്യമങ്ങളാണ്. മുസ്‌ലീംകളുടെ ഏത് വിഷയങ്ങള്‍?


ഇസ്‌ലാമിക നിയമങ്ങള്‍ സ്ത്രീക്ക് ഗുണപരമായി ഭവിക്കുമ്പോഴും ഇസ്‌ലാമില്‍ സ്ത്രീകള്‍ വലിയ മുന്നേറ്റം നടത്തുമ്പോഴും അവയൊന്നും നമ്മുടെ മാധ്യമങ്ങള്‍ ശ്രദ്ധിക്കാറില്ല. വാര്‍ത്തയാവുമ്പോഴും അതിലൊരു മുസ്‌ലീം വിരുദ്ധതയുണ്ടാവും, ന്യൂനപക്ഷ വിരുദ്ധതയുണ്ടാവും. ആഗോള ഇസ്‌ലാമോഫോബിയ പ്രവണതയുടെ പിന്തുടര്‍ച്ചയാണിത്. നമ്മുടെ മാധ്യമങ്ങള്‍ മുസ്‌ലീം സമൂഹത്തില്‍ സംഭവിക്കുന്ന ഏറ്റവും മോശപ്പെട്ട കാര്യങ്ങള്‍ വാര്‍ത്തയാക്കുന്നു. ആ സംഭവത്തിന് പരമാവധി പ്രചാരം നല്‍കു ന്നു. അതേ സംഭവം ഹിന്ദുക്കള്‍ക്കിടയില്‍ നടന്നാല്‍ പുറത്താരും അറിയുക പോലുമില്ല. ഉദാഹരണത്തിന് മുസഫര്‍ നഗറിലെ ഇംറാന മാനഭംഗക്കേസ്. ഭര്‍തൃപിതാവാണ് ഇംറാനയെ പീഡിപ്പിച്ചത്. അന്ന് മതപണ്ഡിതന്മാര്‍ ഫത് വ പുറപ്പെടുവിച്ചത് അവളുടെ ഭര്‍ത്താവ് ഇനിമേല്‍ അവളുടെ ഭര്‍ത്താവല്ല, അയാളുമായി ഭാര്യഭര്‍തൃബന്ധം നിഷിദ്ധമാണ് എന്നാണ്. അത് രാജ്യം മുഴുവന്‍ ചര്‍ച്ചചെയ്തതു, ഇക്കാരണത്താല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ ഈ കേസും സിവില്‍ കോഡും തമ്മില്‍ വലിയ അന്തരമുണ്ട്. അവള്‍ ഒരിക്കലും ഫത് വ ആവ ശ്യപ്പെട്ടില്ല. അവള്‍ ഭര്‍ത്താവിനൊത്ത് ജീവിക്കുകയായിരുന്നു. പിന്നീടവള്‍ ഭര്‍ത്താവുമായി താന്‍ വളര്‍ന്ന നാട്ടിലേക്ക് പോയി. ഇതേസമയം ഒരു അഭിഭാഷകന്‍ ഇംറാനയുടെ കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തതു. ഫത്വകള്‍ അസാധുവാണെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു അത്. ഫത്വകള്‍ ഒരിക്കലും കോടതിവിധികളല്ലെന്നും അയാള്‍ വാദിച്ചു. എന്നാല്‍, ഫത് വ നല്‍കാമെന്നായിരുന്നു കോടതി നിലപാട്. എങ്ങനെയായാലും ഫത് വ സ്വീകരിക്കണോ തള്ളിക്കളയണോ എന്നു തീരുമാനിക്കേണ്ടത് ആ സ്ത്രീയാണ്, അവള്‍ ആവശ്യപ്പെട്ടതാണെങ്കില്‍കൂടി. എന്നാലിവിടെ സംഭവിച്ചത് ഇംറാന ഫത് വ ക്കാവശ്യപ്പെട്ടിട്ടില്ല എന്നതാണ്. പിന്നീട് ഭര്‍തൃ പിതാവിനെ കുറ്റക്കാരനാണ്ന്ന് തെളിയിക്കാനവള്‍ക്കായി. അവള്‍ കോടതിയില്‍ പോയി, പീഡനത്തിതിനെതിരെ കേസ് ഫയല്‍ ചെയ്തു. എന്നാലൊരാള്‍ പോലും അവളെ അഭിനന്ദിക്കുന്നതായി കണ്ടില്ല. അവളുടെ നടപടിയെ പ്രോത്സാഹിപ്പിക്കുന്ന  ഒരു ലേഖനവും പുറത്തിറങ്ങിയില്ല. എത്രയെത്ര ഹിന്ദു സ്ത്രീകളാണ് സ്വന്തം ഭ ര്‍തൃപിതാക്കന്മാരാലും ഭര്‍തൃസഹോദരന്മാരാലും  പീഡിപ്പിക്കപ്പെടുന്നത്. അവരില്‍ എത്രപേര്‍ ഒരു കേസുമായി മുന്നോട്ടുവന്നു. പിതാവും ആണ്‍മക്കളും ഒരേയാളെത്തന്നെ ലൈംഗികമായി വേള്‍ക്കുന്ന ആചാരം എനിക്കറിയാം. ഇത്തരം ആചാരങ്ങളും രീതികളും നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ ഇതേക്കുറിച്ചാരും ഒന്നും ചര്‍ച്ചചെയ്യുന്നില്ല. ഇതൊന്നും മാധ്യമങ്ങളറിയുന്നില്ല. എന്നാല്‍ ഇംറാനയുടെ കേസ് മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നു. ഇതുപോലെത്തന്നെ ഗുഡിയയുടെ കേസ്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുക്കാനായി പോയ അവരുടെ നവവരന്‍ ആരിഫിനെ പാക് സൈന്യം പിടിച്ചുകെട്ടി. നാലു വര്‍ഷത്തിനുശേഷവും ഭര്‍ത്താവ് തിരിച്ചു വരാത്തതിനെ തുടര്‍ന്ന് മറ്റൊരു വിവാഹത്തിനായി ഗുഡിയ ഫത് വ സമ്പാദിച്ചു. അങ്ങനെ പുനര്‍വിവാഹിതയായി ഗര്‍ഭിണിയുമായി. മരിച്ചുപോയെന്ന് വിചാരിച്ച ഭര്‍ത്താവ് അപ്രതീക്ഷിതമായി തിരിച്ചുവന്നപ്പോള്‍ അവള്‍ക്ക് രണ്ടാംഭര്‍ത്താവിനെ ഉപേക്ഷിച്ച് ആരിഫിന്റെ കൂടെ പോവേണ്ടിവന്നു. കടുത്ത മാനസികവ്യഥയോടെയാണ് അവള്‍ മടങ്ങിയത്. ഇതെല്ലാം വന്‍ വാര്‍ത്താ പ്രാധാന്യത്തോടെയാണ് അന്നത്തെ ദൃശ്യഅച്ചടിമാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്. അവള്‍ക്കുണ്ടായേക്കാവുന്ന അപമാനവും നാണക്കേടും ആരും മുഖവിലയ്‌ക്കെടുത്തില്ല. ഈ സംഭവത്തിനുശേഷം മൂന്നുമാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗുഡിയ മരിച്ചു. എന്നാല്‍ അതിന് വലിയ വാര്‍ത്താപ്രാധാന്യം ലഭിച്ചില്ല. കാര്യമെന്തെന്നാല്‍ അനി സ്ലാമികമായി എന്തെങ്കിലും  ഇസ്‌ലാമില്‍ നടക്കുമ്പോള്‍ മാത്രം മാധ്യമ ങ്ങള്‍ അതിന് പ്രാധാന്യം നല്‍കുന്നു എന്നതാണ്. ഇസ്‌ലാമിക നിയമങ്ങള്‍ സ്ത്രീക്ക് ഗുണപരമായി ഭവിക്കുമ്പോഴും ഇസ്‌ലാമില്‍ സ്ത്രീകള്‍ വലിയ മു ന്നേറ്റം നടത്തുമ്പോഴും അവയൊന്നും നമ്മുടെ മാധ്യമങ്ങള്‍ ശ്രദ്ധിക്കാറില്ല. മാധ്യമങ്ങള്‍ മാത്രമല്ല, ഭരണകൂടവും കടുത്ത മുസ്‌ലീം 
വിരുദ്ധതയാണ് ഉയര്‍ത്തിക്കാണിക്കുന്നത്. ഏക സിവില്‍കോഡിന് വേണ്ടി നടത്തിയ പഠനം നോക്കൂ. ഭാരതീയ മുസ്‌ലീം മഹിള ആന്ദോളന്‍ 4710  സ്ത്രീകളെയാണ് പഠനത്തിനു വിധേയക്കാനായി ഭര്‍ത്താവ് പ്രഖ്യാപിക്കുന്നതാണ് മുത്തലാഖ്, അ തിനുമുമ്പ് എന്തെല്ലാം നടപടിക്രമങ്ങളുണ്ട്? മധ്യസ്ഥം വഹിക്കലും ഒത്തുതീര്‍പ്പുചര്‍ച്ചകളും നടക്കുന്നു. എന്നാല്‍ ഇതേക്കുറിച്ചൊന്നും ചോദ്യങ്ങളില്ല. ബഹുഭാര്യത്വത്തെക്കുറിച്ച് അതില്‍ അഞ്ച് ചോദ്യങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ദാമ്പത്യത്തില്‍ ഒരു കു ഞ്ഞില്ലെങ്കില്‍ ഭര്‍ത്താവിന് രണ്ടാം വിവാഹം ചെയ്യാമോ എന്ന ചോദ്യത്തിന് 30 ശതമാനം പേര്‍ നല്‍കിയ മറുപടി അതെ എന്നാണ്. ഭര്‍ത്താവിന് വിധവകളെ വിവാഹം ചെയ്യാമോ എന്ന ചോദ്യത്തിന് 37 ശതമാനംപേര്‍ അതെയെന്ന് മറുപടി നല്‍കി. ഭാര്യയുടെ സമ്മതത്തോടെ വിവാഹം ചെയ്യാമോ എന്ന ചോദ്യത്തിനും 30 പേര്‍ അതെയെന്നു പ്രതികരിച്ചു. 4710 ലെ 30 ശതമാനം പേര്‍ അതായത് ഏകദേശം ആയിരം പേര്‍ അനുകൂലിക്കുന്നവരാണ്. ഇതുകൊണ്ടെന്താണ് അര്‍ഥമാക്കുന്നത്. എന്നാല്‍, ഈ ചോദ്യങ്ങളുടെ പ്രതികരണങ്ങളൊന്നും ബാക്കി ഭൂരിപക്ഷം വരുന്ന ചോദ്യങ്ങളോട/ സൂചകങ്ങളോട് യോജിക്കുന്നില്ല. ഈ പഠനം തീര്‍ച്ചയായും ഒരു പാഴ്‌സ്വേലയാണ്. അതാരും ശ്രദ്ധിക്കുന്നുപോലുമില്ല. ഹിന്ദു സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് കോടതിയില്‍ സംസാരിക്കു മ്പോഴാണ് മുസ്ലിം സ്ത്രീക്ക് അവകാശമൊന്നും കിട്ടുന്നില്ല എന്ന് കോടതി ചൂണ്ടിക്കാണിക്കുന്നത്. ഈ സന്ദര്‍ഭങ്ങളിലൊന്നും അവകാശങ്ങള്‍ നേടിയെടുത്ത മുസ്ലിം സ്ത്രീകളെക്കുറിച്ചും അവര്‍ക്കനുകൂലമായ നിയമങ്ങളെക്കുറിച്ചും ആരും പരാമര്‍ശിക്കുന്നില്ല. ഇസ്ലാമോഫോബിയയെന്ന ആഗോള പ്രതിഭാസവും മാധ്യമങ്ങളുടെ മുസ്‌ലീം വിരുദ്ധനിലപാടുമെല്ലാം ഒരുമിച്ചു വരുന്നു. വര്‍ഗീയത നിറഞ്ഞതാണ് മാധ്യമങ്ങളുടെ സ്വഭാവം. മുസ്ലിം സ്ത്രീക്ക് അവകാശങ്ങളൊന്നുമില്ലെന്ന് വായിക്കാനാണ് നമുക്കിഷ്ടം. മുസ്ലിം സ്ത്രീകള്‍ക്ക് സ്വന്തം അവകാശങ്ങളുണ്ടെന്നും അവരത് നേടിയെടുക്കുന്നുണ്ടെന്നുമുള്ള വസ്തുത വാര്‍ത്തയാവുന്നില്ല. മുസ്ലിം പുരുഷന്മാര്‍ മുത്തലാഖ് വ്യാപകമായി ചെയ്യുന്നവരാണ്, അവരിലെ സ്ത്രീകള്‍ക്ക് അവകാശങ്ങളൊന്നുമില്ല എന്നു പറഞ്ഞ് ഒരു സമൂ ഹത്തെയൊന്നാകെ നിന്ദിക്കുകയാണ്.
മുത്തലാബ് നിരോധിക്കപ്പെട്ടാലുണ്ടാവുന്ന സവിശേഷ സാഹച ര്യത്തെക്കുറിച്ച് പറയാമോ? സുപ്രീംകോടതിക്ക് മുത്തലാഖ് നിരോധിക്കാനാവില്ല. ലെജിസ്ലേറ്റിവ് കൗണ്‍സിലിനു മാത്രമേ മുത്തലാഖ് നിരോധിക്കാനാവൂ. എന്തിന് മുത്തലാഖ് നിരോധിക്കപ്പെടണം? എന്നാലിതിനൊരു എതിര്‍ പഠനം നടത്താന്‍ മുസ്‌ലീം
സ്ത്രീകളോ വനിതാവിമോചന പ്രസ്ഥാനങ്ങളോ വരുന്നില്ല. എളുപ്പത്തില്‍ ചെയ്യാവുന്നതേയുള്ളൂ. മജലിസ് ഇതുചെയ്യുന്നുണ്ട്, ഒപ്പം മുസ്‌ലീം സ്ത്രീകള്‍തന്നെ ഇതിനായി രംഗത്തുവരേണ്ടതുണ്ട്. സ്വന്തം ശരീരം മറയ്ക്കുന്ന, ഇസ്ലാമിക വിശ്വാസമനുസരിച്ച് ജീവിക്കുന്ന ഒരു സ്ത്രീ നിയമത്തെയാണോ പിന്തുടരുക അതോ ഖുര്‍ആനിനെയാണോ അനുസരിക്കുക? ഗാര്‍ഹിക പീഡനനിരോധന നിയമം വന്നതുമൂലം ഗാര്‍ഹിക പീഡനങ്ങള്‍ ഇല്ലാതായിട്ടുണ്ടോ? സ് ത്രീകള്‍ അവരുടെ ഗൃഹങ്ങളില്‍ ശാരീരികവും മറ്റുമായ പീഡനങ്ങള്‍ക്കിരയാവുന്നത് ഇന്നും തുടര്‍ക്കഥയാണ്. തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി കോടതി എന്ന സംവിധാ നമുണ്ടെന്നും അവിടെപോയാല്‍ തനിക്ക് നീതി കിട്ടുമെന്നും ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍ക്കറിയാഞ്ഞിട്ടാണോ? എന്നാല്‍ ഇതെന്റെ ഭര്‍ത്താവാണ്, ഞാന്‍ കോടതിയെ സമീ പിക്കാന്‍ പാടില്ല, കോടതിയല്ല എന്റെ വിഷയത്തിലിടപെടേണ്ടത് എന്നാണ് അവള്‍ വിചാരിക്കുന്നത്. അവിടെ അവള്‍ സ്വയം ഒതുങ്ങുകയാണ്, സ്വന്തം കുടുംബത്തിനും ഭര്‍ത്താവിനും സമു ദായത്തിനും വേണ്ടി അവള്‍ സ്വയം ഒതുങ്ങുന്നു. ഒരു സ്ത്രീയെ അവളുടെ താല്‍പര്യത്തെ എതിര്‍ത്ത് ഭര്‍ത്താവ് തലാഖ് ചൊല്ലിയാല്‍ അവള്‍ കോടതിയില്‍ പോവണം. കോടതിയാണ് അവള്‍ക്ക് നീതി ഉറപ്പാക്കേണ്ടത്. അല്ലാതെ എന്റെ വിധി ഇതായിപ്പോയി എന്നു പഴിച്ച വീട്ടിലിരുന്നാല്‍ നീതി അവളെത്തേടി വീട്ടിലേക്ക് വരില്ല. നിങ്ങള്‍ കോടതിയിലേക്ക് പോവണം. തലാഖ് ആണെങ്കിലും അല്ലെങ്കിലും മുസ്ലിം സ്ത്രീയുടെ സാമ്പത്തിക അവകാശങ്ങള്‍ കൂടി നമ്മള്‍ പരിഗണിക്കണം. വീട്ടില്‍ ക്രൂരപീഡനങ്ങളനുഭവിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. അവരില്‍ പലരും വിചാരിക്കുന്നത് തങ്ങള്‍ തലാഖിലൂടെ മോചിക്കപ്പെട്ടെങ്കിലെന്നാണ്. തന്റെ ഭര്‍ത്താവ് തന്നെ ഒഴിവാക്കിയെങ്കിലെന്നാണ്. ഈ ഒരു സാഹചര്യത്തില്‍ മുത്തലാഖിന് പ്രസക്തി വലുതാണ്.
പിന്നെയെങ്ങനെ മുത്തലാഖ് നിരോധിക്കപ്പെടുന്ന സാഹചര്യത്തെക്കുറിച്ച് പറയാനാവും?
വിവാഹത്തെപ്പറ്റി വ്യത്യസ്ത കാഴ്ചപാട് നിങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.?
വിവാഹം തന്നെ അസമത്വം നിറഞ്ഞ ഏര്‍പ്പാടാണ്. തന്റെ മകളെ വിവാഹം ചെയ്യാന്‍ പെണ്‍കുട്ടിയുടെ പിതാവ് മരുമകന് സ്ത്രീധനം കൊടുക്കേണ്ടിവരുന്നു. അതിന്റെ അളവ് കൂടുതലോ കുറവോ ആയിക്കൊള്ളട്ടെ. സ്വന്തം മകളെ മറ്റൊരാള്‍ക്കു നല്‍കുന്ന തിനൊപ്പമാണ് സ്ത്രീധനം എന്ന ദുരാചാരത്തെ പ്രോത്സാഹിപ്പിക്കുന്നത്. അത് വിരോധാഭാസമാണ്. പെണ്‍കുട്ടിക്ക് സ്വന്തം വീടുപേക്ഷിച്ച പുരുഷന്റെ വീട്ടിലേക്ക് പോവേണ്ടിവരുന്നു. ദാമ്പത്യ ജീവിതത്തിലെ അവളുടെ കടമപോലും സമത്വമില്ലാത്തതാണ്. കുഞ്ഞുങ്ങളെ പ്രസവിച്ച് പരിപാലിക്കേണ്ടിവരുന്നു. ഭര്‍തൃകുടുംബവുമായി യോജിച്ചുപോ വുന്നതിനായി സ്വയം ക്രമീകരണങ്ങളും മാറ്റങ്ങളും വരുത്തേണ്ടിവരുന്നു. വീട് പരിപാലിക്കേണ്ടിവരുന്നു. വീട്ടിലെ ഒട്ടുമിക്ക കാര്യങ്ങളും ചെയ്യേണ്ടി വരുന്നു. ഇതോടൊപ്പം ജോലിയുള്ള സ്ത്രീയാണെങ്കില്‍ ആ ഉത്തരവാദിത്തവും നിറവേറ്റേണ്ടിവരും. ഇതാണ് കുടുംബത്തിന്റെ അടിസ്ഥാനം. ഇന്ത്യ യില്‍ വിവാഹമെന്നാല്‍ സ്ത്രീക്കും പുരുഷനും ഇടയിലുള്ള ബന്ധം മാത്രമല്ല, മറിച്ച രണ്ട് കുടുംബങ്ങള്‍ക്കും രണ്ട് സമൂഹങ്ങള്‍ക്കും ഇടയിലുള്ള ഒന്നിക്കലാണ്. സ്ത്രീധനം കൊടുക്കല്‍, വാങ്ങല്‍ തുടങ്ങി രണ്ട് കുടും ബങ്ങള്‍ക്കിടയില്‍ ഒരുപാട് കാര്യങ്ങള്‍ ഒരു വിവാഹത്തിനൊപ്പം സംഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിവാ ഹബന്ധം വിച്ഛേദിക്കപ്പെടുമ്പോഴും അത് രണ്ട് കുടുംബങ്ങളെയാണ് ബാധിക്കുക. നിങ്ങളുടെ മകളെ ഇനി ഞങ്ങളുടെ കുടുംബത്തിലേക്ക് വേണ്ട, അവളെ തിരിച്ചുതരുന്നു എന്നു പറഞ്ഞാണ് പെണ്‍കുട്ടിയെ ഭര്‍തൃവീട്ടുകാര്‍ ഒഴിവാക്കുന്നത്. ദാമ്പത്യ ജീവിതത്തില്‍ ഇനിയും അസമത്വങ്ങളുണ്ട്. ഭാര്യയെയും മക്കളെയും സംരക്ഷിക്കുന്നതും ചെലവിനു നല്‍കുന്നതും വീട്ടിലെ പുരുഷനാണ്. കുട്ടികളുടെ ര ക്ഷാകര്‍തൃത്വം പുരുഷനാണ് എന്ന തരത്തിലാണ് നമ്മുടെ കുടുംബസങ്കല്‍പം വികസിച്ചിട്ടുള്ളത്. സ്ത്രീവിമോചനക്കാരും മുന്നേറ്റ വാദികളും ആവശ്യപ്പെടുന്ന കാര്യം ഭര്‍ത്താവിനും ഭാര്യക്കും തുല്യനീതി, തുല്യാവകാശം എന്നാണ്. ഭര്‍ത്താവ്/ ഭാര്യ എന്ന പ്രയോഗത്തിനുപകരം ജീവിതപങ്കാളി(സ്പൗസ്) എന്നാണ് ഉപ യോഗിക്കുന്നത്. എന്നാല്‍ വാക്കില്‍ മാറ്റം വരുത്തിയതുകൊണ്ട് അവരുടെ ഉത്തരവാദിത്തവും കര്‍ത്തവ്യവും മാറുന്നില്ല. സ്ത്രീക്കാണ് ഭര്‍ത്താവില്‍ നിന്നും സമൂഹത്തില്‍നിന്നും കുടും ബത്തില്‍നിന്നുമെല്ലാം സ്വന്തം അവകാശങ്ങള്‍ ചോദിച്ചുവാങ്ങേണ്ടിവരു ന്നത്, അവളാണ് ലൈംഗികവും ശാരീ രികവുമായ അതിക്രമങ്ങള്‍ക്കിരയാവുന്നത്. വിവാഹമെന്ന കരാറില്‍പോലും തുല്യതയില്ല. ഭര്‍ത്താവ് ഭാര്യക്കും കുട്ടികള്‍ക്കും ചെലവിന് നല്‍കാന്‍ ബാധ്യസ്ഥനാണ് എന്ന് കരാറില്‍ പറയുന്നു. ഇത് സൂചിപ്പിക്കുന്നത് അവള്‍ക്ക് സംരക്ഷണം നല്‍കേണ്ടത് പുരുഷനാണ് എന്നാണ്, അതായത് അവള്‍ സം രക്ഷിക്കപ്പെടേണ്ടവളാണ് എന്നും
അവന്‍ സംരക്ഷിക്കുന്നവനാണ് എന്നുമാണ് ഇതിനര്‍ഥം. നിങ്ങളെ ഒരാള്‍ സംരക്ഷിക്കാനായി എപ്പോഴും ഉണ്ടാവുക എന്നതുതന്നെയാണ് നിങ്ങള്‍ക്ക് തുല്യനീതി കിട്ടുന്നതില്‍ നിന്ന് തടയുന്ന ഘടകം. സംരക്ഷിക്കപ്പെടേണ്ടാത്തവള്‍ സ്വന്തം കാലില്‍ നില്‍ക്കും. ഈ രീതികളെല്ലാം മാറ്റം വരുത്താതെ സ്ത്രീവിമോചനം പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. വികസിത രാജ്യങ്ങളിലും വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലുമെല്ലാം സ്ത്രീക്കും പുരുഷനും ഇടയില്‍ സമ്പൂര്‍ണ തുല്യതയില്ല. എന്നാല്‍, വികസിതരാജ്യങ്ങളിലെ സ്ത്രീകള്‍ ഇവിടെയുള്ളവരെക്കാള്‍ കുറേക്കൂടി തുല്യരാണ്. പുരുഷന്മാരും ഗാര്‍ഹികകാര്യങ്ങളില്‍ പങ്കാളിയാവുന്നു. യു.എസിലെ കാര്യം നോക്കൂ, അവിടെ തുല്യജോലിക്ക് തുല്യവേതനം എന്നത് ഇപ്പോഴും പ്രാവര്‍ത്തികമായി ട്ടില്ല. അവിടെയും സ്ത്രീകളും കുട്ടികളും പീഡിപ്പിക്കപ്പെടുന്നുണ്ട്. അവിടെയൊക്കെ എങ്ങനെയാണ് തുല്യത അവകാശപ്പെടാനാവുക? കേരളത്തില്‍ അടുത്തിടെ ഒരു നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം അറിഞ്ഞിരിക്കുമല്ലോ. ഈ വിഷയത്തില്‍ ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവാദവും ചര്‍ച്ച യുമുണ്ടായിരുന്നു. പേര് വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് താങ്കളുടെ നിലപാട് എന്താണ്?
കേരളത്തില്‍ ആ പെണ്‍കുട്ടിക്ക് സംഭവിച്ചത് തികച്ചും ദൗര്‍ഭാഗ്യകരമായ ഒന്നാണ്. പേര് വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട മറ്റൊരു സംഭവമാണ് ഞാന്‍ നേരത്തേ പറഞ്ഞ ഇംറാന യുടെ കേസ്. അവള്‍ പീഡനത്തിനിരയായിരുന്നു, അവളുടെ പേര് വെളിപ്പെടുത്തരുതായിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ അവളോട് കരുണ കാണിച്ചില്ല. ഇംറാന ലോകത്തിനുമുന്നില്‍ തലകു നിക്കപ്പെട്ടു നിന്നു. എന്നാല്‍, നിര്‍ഭയയുടെ കാര്യത്തില്‍ അവള്‍ മരിച്ചതി നുശേഷം പേര് വെളിപ്പെടുത്താമെന്ന് വീട്ടുകാര്‍ പ്രഖ്യാപിച്ചു. അവളുടെ വീട്ടുകാരുമായും ആണ്‍സുഹൃത്തുമായുമെല്ലാം മാധ്യമങ്ങള്‍ അഭിമുഖങ്ങള്‍ നടത്തി പ്രക്ഷേപണം ചെയ്തു. പ്രസിദ്ധീ കരിച്ചു. എന്നാലവളുടെ പേര് പറയുന്നില്ല. മഥുര പീഡനക്കേസില്‍ പെണ്‍ കുട്ടിയുടെ പേര് വെളിപ്പെടുത്തിയില്ല. സുമന്‍ റാണി പീഡനക്കേസില്‍ പേര് എല്ലാവരുമറിഞ്ഞു. ഇങ്ങനെ പല ഉ ദാഹരണങ്ങളുണ്ട്. ഇത്തരം സംഭവങ്ങളില്‍ കേസുമായി മുന്നോട്ടുപോവുമ്പോള്‍ പെണ്‍കുട്ടിയുടെ വ്യക്തിത്വം പലരും അറിഞ്ഞിട്ടുണ്ടാകും. അവരുടെ ബന്ധുക്കള്‍, അടുത്തുള്ള ആള്‍ക്കാര്‍, നാട്ടുകാര്‍ തുടങ്ങിയവരെല്ലാം ഇക്കാര്യമറിയും. എന്നാല്‍ മാധ്യമങ്ങള്‍ ഈ സംഭവങ്ങളെ സെന്‍സേഷനലൈസ് ചെയ്യു ന്നിടത്താണ് പിഴവുണ്ടാവുന്നത്. ഇതാണ് പെണ്‍കുട്ടിക്ക് സംഭവിച്ച ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നത്. പേര് ആവര്‍ത്തിച്ചുപയോഗിക്കുന്നത് അവള്‍ക്ക് കടുത്ത അപമാ നമുണ്ടാക്കിയേക്കാം. അവര്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്ന രീതി പലപ്പോഴും മനുഷ്യത്വരഹിതമായിരിക്കും. ഇക്കാരണത്താലാണ് ഇരയുടെ പേര് വെളിപ്പെടുത്തരുതെന്ന് നിഷ്‌കര്‍ഷിക്കുന്നത്. ചില പീഡനക്കേസുകളില്‍ ഇരയാക്കപ്പെട്ടവള്‍ വളരെയധികം ചകിതയായി രിക്കും, മുംബൈയിലെ ശക്തി മില്‍ പീഡനക്കേസിലേതുപോലെ. എന്നാല്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടി തന്റെ പേര് ലോകമറിയുന്നതില്‍ തെറ്റില്ല എന്നു പറഞ്ഞ സസൈര്യം മുന്നോട്ടുവരുകയാണങ്കില്‍ ഒരു പ്രശ്‌നവുമില്ല. ഇതെല്ലാം പെണ്‍കുട്ടിയുടെ മാനസികാവസ്ഥയെയും സമ്മതത്തെയും അടിസ്ഥാനപ്പെടുത്തിയാണ്. പേര് വെളിപ്പെടുത്തല്‍ അവരുടെ താല്‍പര്യത്തെ ആശ്രയിച്ചിരിക്കുന്നു. അവളുടെ വ്യക്തിത്വം, അവ ളുടെ ശരീരം എന്നിങ്ങനെയുള്ള സ്വാതന്ത്യം നമ്മള്‍ അംഗീകരിച്ചേ പറ്റു. കേരളത്തില്‍ ഒരു സെലിബ്രിറ്റിയാണ് ആക്രമണത്തിനി രയായത്. അവളുടെ പേര് ആദ്യം വെളിപ്പെടുത്തി, പിന്നീട് അത് മറച്ചുവെക്കുന്നു. ഇങ്ങനെ ചെയ്യുന്നത് കാര്യങ്ങളെ കൂടുതല്‍ സെന്‍സേഷനലാക്കുന്നു.


രാജ്യത്ത് സ്ത്രീകള്‍ക്കുനേരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ ആശങ്കയുളവാക്കുന്നതല്ലേ. ഈ അവസ്ഥക്ക് എന്നാണൊരു മാറ്റം വരുക? സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നുവെന്ന് പറയാനാവില്ല, കാരണം മുന്‍കാലത്തും ഇതേപോലെ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. ഇതേ അളവിലുണ്ടായിട്ടുണ്ട്. എന്നാല്‍ അന്നൊന്നും ഇവ (മാധ്യമങ്ങളില്‍) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. അന്ന് ജനശ്രദ്ധയും ലഭിച്ചില്ല. എന്നാ ലിന്ന് വാര്‍ത്തകളും സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതാണ് ആക്രമണങ്ങള്‍ കൂടുതലായി തോന്നാന്‍ കാരണം. ഗൃഹാന്തരീക്ഷത്തിലുണ്ടാവുന്ന പീഡനങ്ങളും ഇതുപോലെത്തന്നെ. മുമ്പാരും ഇത്തരം കാര്യങ്ങള്‍ ഗൗര വത്തിലെടുത്തിരുന്നില്ല. എനിക്കുപറയാനുള്ള മറ്റൊരു കാര്യം, സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങളില്‍ സിനിമകള്‍ക്ക് വലിയൊരു പങ്കുണ്ടെന്നാണ്. നമ്മുടെ മിക്ക ഹിന്ദി സിനിമകളും പരിശോധിച്ചാല്‍ അതിലെല്ലാം നായികയെ ശല്യം ചെയ്യുന്നു, അവഹേളിക്കുന്ന നായകനെ കാണാം. ഇതെല്ലാം നമ്മുടെ ആണ്‍കുട്ടികളില്‍ സ്വാധീനം ചെലുത്തുന്നു. അവര ത് അനുകരിക്കുന്നു. നായകന്‍ നായികയെ കളിയാക്കിയാല്‍ നായിക നായകനുമായി പ്രണയത്തിലാവും എന്നതാണ് സിനിമകളിലെ സങ്കല്‍പം. ഹിന്ദിചിത്രങ്ങള്‍ മാത്രമല്ല, പ്രാദേശിക ഭാഷാചിത്രങ്ങളിലും ഈ രീതി തുടരുന്നുണ്ട്. അമിതാബ് ബച്ചന്‍, ജിതേന്ദ്ര, ഷമ്മി കപൂര്‍ തുടങ്ങിയ താരങ്ങ ളുടെ ചിത്രങ്ങളിലെല്ലാം ഇതു കാണാ നാവും. ഇത് ഒരു തെറ്റായ സന്ദേശമാണ് കൈമാറുന്നത്. ഒരു പെണ്‍കുട്ടി ഒരാളെ പ്രണയിക്കണമെങ്കില്‍ അവളെ തുടര്‍ച്ച യായി ശല്യപ്പെടുത്തിക്കൊണ്ടിരിക്കണമെന്ന സന്ദേശം. സിനിമകളിലൂടെ പകരുന്ന ഈ സന്ദേശം വലിയ സ്വാധീനമാണ് യുവതലമുറയില്‍ ചെലുത്തുന്നത്. ഇതൊരു കുറ്റകൃത്യമായിപ്പോലും പരിഗണിക്കപ്പെടുന്നില്ലായിരുന്നു. എന്നാലി പ്പോള്‍ കാര്യങ്ങള്‍ ഏറെ മാറിയിരിക്കുന്നു. പെണ്‍കുട്ടികള്‍ തന്നെ ഇതിനെതിരെ രംഗത്തുവരുന്നു. അതുകൊണ്ടുതന്നെ ഇത്തരം ആക്രമണങ്ങളുടെ അളവ് കുറയുമെന്ന് പ്രതീക്ഷിക്കാം.

Leave a comment