മുസ്‌ലീം വിമണ്‍സ് കൊളോക്കിയം: എന്തിന് ? എന്തുകൊണ്ട് ?

Admin-GIO Kerala

മുസ്‌ലീം വിമണ്‍സ് കൊളോക്കിയം, എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ത്? അക്കാദമിക വീക്ഷണങ്ങളിലൂടെ മാത്രം പോകുന്ന ഇത്തരത്തിലുള്ളൊരു പരിപാടി കൊണ്ട് ജി.ഐ.ഒ ലക്ഷ്യം വെക്കുന്നതെന്ത്?മുസ്‌ലീം വിമണ്‍സ് കൊളോക്യം, എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ത്? അക്കാദമിക വീക്ഷണങ്ങളിലൂടെ മാത്രം പോകുന്ന ഇത്തരത്തിലുള്ളൊരു പരിപാടി കൊണ്ട് ജി.ഐ.ഒ ലക്ഷ്യം വെക്കുന്നതെന്ത്?


നിലവില്‍ മുസ്‌ലീം സ്ത്രീയുമായി ബന്ധപ്പെട്ട് ദേശീയ അന്തര്‍ദേശീയ തലത്തില്‍  ധാരാളം ചര്‍ച്ചകള്‍ നടന്നു വരുന്നു.  ഇസ്‌ലാമിക അടിസ്ഥാന പ്രമാണങ്ങളെ തന്നെ സ്ത്രീ പക്ഷമായി വായിക്കുന്ന തലത്തില്‍ വരെ എത്തി നില്‍ക്കുന്നു അത്തരം ചര്‍ച്ചകളും സംവാദങ്ങളും. എന്തു കൊണ്ടാണ് മുസ്‌ലീം സ്ത്രീയുമായി ബന്ധപ്പെട്ട് മാത്രം ഒരു കോണ്‍ഫറണ്‍സ് എന്ന് ചിന്തിക്കുന്നവരുണ്ടാകാം, പ്രത്യേകിച്ച് കേരളത്തിന്റെ മതേതര സമുദായത്തില്‍. അതിനുള്ള മറുപടിയെന്നത്, നമുക്കറിയാം ഇതര സമുദായ സംഘടനകളെ, ഇതര വിഭാഗങ്ങളിലെ സ്ത്രീകളെ അപേക്ഷിച്ച് മുസ്‌ലീം സ്ത്രീയുമായി ബന്ധപ്പെട്ടാണ് എപ്പോഴും ധാരാളമായി ചര്‍ച്ചകള്‍ നടക്കുന്നത്. ഉദാഹരണത്തിന് കുറച്ച് നാളുകള്‍ മുന്‍പ് നടന്ന ശൈശവ വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, ഏകസിവില്‍ കോഡും മുത്തലാഖുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍,   ശിരോവസ്ത്രം, പര്‍ദ്ദ, വിവാഹവും, വിവാഹമോചനം തുടങ്ങിയവയുമായി ബന്ധപ്പെട്ടവ, അല്ലെങ്കില്‍ അവളുടെ സ്വാതന്ത്ര്യം, സാമൂഹിക രാഷ്ട്രീയ ഇടപെടലുകള്‍ ഇങ്ങനെ വ്യത്യസ്ഥ തലങ്ങളിലാണ് ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുന്നത്. അതിന്റെയൊക്കെയും ഇസ്‌ലാമിക പ്രമാണങ്ങളിലനുബന്ധിതമായ വായനകള്‍ ധാരാളമായി നടക്കുകയും ചെയ്യുന്നുമുണ്ട്. ഇത്തരത്തിലുള്ള വായനകളെ ഒരുമിച്ചു കൂട്ടുക, ഇത്തരത്തില്‍ വ്യത്യസ്ഥ തലങ്ങളില്‍ വായിക്കപ്പെടുന്നവയെ സമീപിക്കുന്ന ആളുകളെയും ഒരുമിച്ചു കൂട്ടുക, ഇതിനെ ഒരു ഗവേഷക വിഷയമായി തെരഞ്ഞെടുത്ത് ഇതിനെ പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നവരെയും ഒരുമിച്ചു കൂട്ടുക എന്നതാണ് മുസ്‌ലിം വുമണ്‍സ് കൊളോക്യം കൊണ്ട് ജി.ഐ.ഒ ഉദ്ദേശിക്കുന്നത്. വെറുതെ നടത്തി പോകുന്നതിന് പകരം അതിനൊരു ഫലമുണ്ടാകണമെന്നും ജി.ഐ.ഒ ഉദ്ദേശിക്കുന്നുണ്ട്.  നിലവിലെ ചിന്തകളാണല്ലോ പിന്നീട് കര്‍മങ്ങളായി മാറുന്നത്. നിലവിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പൊതുതത്വങ്ങളൊന്നും ഇതുവരെ ചര്‍ച്ച ചെയ്യാത്ത പല തലങ്ങളേയും ഇസ്‌ലാം ചര്‍ച്ച ചെയ്യപ്പെടാറുമില്ല.


മുസ്‌ലീം സ്ത്രീ അഥവാ മാപ്പിളപ്പെണ്ണ് എത്രത്തോളം ഇങ്ങനെയുള്ള അക്കാദമിക വിഷയങ്ങള്‍ ഉള്‍കൊള്ളും സ്ത്രീ വിഷയങ്ങളില്‍ കണ്ടു വരുന്ന അവഗണന ഇതിനൊരു പ്രേരകമായി എന്നു പറഞ്ഞാല്‍


പുതിയ നൂറ്റാണ്ടില്‍ കേരളത്തിലെ മുസ്‌ലിം സമൂഹത്തില്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുക ബിരുദ പഠനത്തിനപ്പുറം ഉപരിപഠനവും നടത്തുക. ഗവേഷണ പഠനങ്ങളില്‍ ഏര്‍പ്പെടുക എന്ന പ്രവണത വ്യാപകമായി കാണപ്പെടുന്നുണ്ട്.  ഇത് ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഈ പ്രവണത കാണാന്‍ സാധിക്കും. ഈ വൈജ്ഞാനികമായ പുതിയ ഉണര്‍വ് കേരളത്തിലെ മുസ്‌ലിം വിദ്യാര്‍ഥി യുവജന സമൂഹത്തില്‍ രാഷ്ട്രീയമായ പുതിയ ചിന്തകളും ചര്‍ച്ചകളും  സൃഷ്ടിക്കുന്നു. ഈ അക്കാദമികമായ വളര്‍ച്ചയെ സാമൂഹികവും രാഷ്ട്രീയവും പ്രാസ്ഥാനികവുമായ വളര്‍ച്ചയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വ്യത്യസ്ത വേദികളുടെ ഭാഗത്തുനിന്നും കഴിഞ്ഞ കുറേ കാലങ്ങളായി നടന്ന് കൊണ്ടിരിക്കുന്നുണ്ട്. എസ്.ഐ.ഒ സംഘടിപ്പിച്ച ഒന്നിലധികം അക്കാദമിക് കോണ്‍ഫറന്‍സുകള്‍ സോളിഡാരിറ്റിയുടെ ഇസ്‌ലാമോഫോബിയ കോണ്‍ഫറന്‍സ്  അതിനുമുമ്പ് കേരള വികസന ഫോറം ഇതിന്റെയൊക്കെ ഒരു തുടര്‍ച്ചയാണ് ജി.ഐ.ഒ സംഘടിപ്പിക്കാന്‍ പോകുന്ന മുസ്‌ലിം വിമണ്‍സ് കോളൊക്കിയം എന്നത്. ഈ രംഗത്ത് ധാരാളം പെണ്‍കുട്ടികള്‍ കൂടി പ്രവര്‍ത്തിക്കുന്നു എന്നതും മുസ്‌ലിം സ്ത്രീ എന്നത് പലതരത്തിലും ഒരു അക്കാദമിക് ഡിസ്‌കോഴ്‌സ് ആയി വളര്‍ന്നിരിക്കുന്നു എന്നതും ജി.ഐ.ഒവിന്  ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കാന്‍ പ്രേരിപ്പിച്ച വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. നമുക്കറിയാം നമ്മുടെ ചുറ്റും നടക്കുന്ന സംവാദങ്ങളും ചര്‍ച്ചകളും അത് മുന്നോട്ടുവെക്കുന്ന പുതിയ കാഴ്ചപ്പാടുകളും അതിലൂടെ ഉണ്ടായി വരുന്ന പുതിയ തിയറികള്‍, നിലപാടുകള്‍, ജീവിത വീക്ഷണങ്ങള്‍ അതാണ് യഥാര്‍ത്ഥത്തില്‍ പ്രാക്ടിക്കലായി വരിക. ഒരു സമൂഹം എന്ത് ചിന്തിക്കുന്നുവോ എന്തിനെ കുറിച്ചാണ് സമൂഹം ചര്‍ച്ച ചെയ്യുന്നത് ആ ചര്‍ച്ചയുടെ ദിശയെങ്ങോട്ടാണ് ഇതാണല്ലോ സ്വാഭാവികമായും ഒരു സമൂഹത്തിന്റെ വളര്‍ച്ചയുടെ പിന്നീടുള്ള ഗതിവിഗതികളെ നിര്‍ണയിക്കുക. അപ്പോള്‍ ഇത്തരത്തിലുള്ള സംവാദങ്ങളും ആവശ്യമാണ്. ജി.ഐ.ഒയെ സംബന്ധിച്ചിടത്തോളം ആദ്യമായിട്ടാണ് ഇങ്ങനെയൊരു അക്കാദമിക സ്വഭാവത്തിലുള്ള കോണ്‍ഫറണ്‍സ് സംഘടിപ്പിക്കുന്നത്. എനിക്ക് തോന്നുന്നു കഴിഞ്ഞ 32 വര്‍ഷക്കാലത്ത് വ്യത്യസ്ഥ തലങ്ങളിലൂടെയുള്ള സംവാദങ്ങളും മറ്റും സംഘടിപ്പിച്ചുണ്ടെങ്കിലും ഇത്ര വിപുലമായി ഒരു അക്കാദമിക തലത്തിലുള്ള കോണ്‍ഫറണ്‍സ് ആദ്യമായിട്ടാണ്. 2016-17 പോളിസിയില്‍ മുഖ്യ ഊന്നല്‍ നല്‍കിയതും ഇത്തരത്തിലുള്ള വൈജ്ഞാനികാന്യേഷണങ്ങള്‍ക്ക് തന്നെയാണ്. അതിനോടനുബന്ധിച്ചാണ് ഇത്തരത്തില്‍ ഒരു അക്കാദമിക കോണ്‍ഫറണ്‍സ് നടത്തുന്നതും. അതോടൊപ്പം, ഇത് കേവലം രണ്ട് ദിവസത്തെ പരിപാടി കൊണ്ട് മാത്രം തീരുന്ന ഒന്നല്ല എന്നും,  മറിച്ച് പ്രാദേശിക തലങ്ങളിലും ജില്ലാ തലങ്ങളിലും തദ്‌സംബ ന്ധിയായി ചെറിയ ചെറിയ തലക്കെട്ടുകളില്‍ നിന്നുകൊണ്ടുള്ള മുസ്‌ലീം സ്ത്രീയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സംവാദങ്ങളും നടക്കണമെന്നും ജി.ഐ.ഒ നിഷ്‌കര്‍ഷിച്ചിരുന്നു. അത്തരത്തില്‍ ഒരുപാട് പരിപാടികള്‍ ആസൂത്രണം ചെയ്ത് നടന്നുവരുന്നു. അഥവാ അങ്ങനെയൊരു വൈജ്ഞാനിക മണ്ഡലത്തെ തുറക്കുകയും അതിന്റെ ഒരു ഫലം സമൂഹത്തിന് ലഭിക്കുകയും ചെയ്യുക എന്നത് തന്നെയാണ് ഇത് കൊണ്ടുള്ള ലക്ഷ്യം.


അക്കാദമിക വീക്ഷണങ്ങളിലൂടെ മാത്രം പോകുന്ന ഇത്തരത്തിലുള്ളൊരു പരിപാടി കൊണ്ട് ജി.ഐ .ഒ ലക്ഷ്യം വെക്കുന്നതെന്ത്


അക്കാദമികമായ വളര്‍ച്ചയെ അതുമാത്രമായി മനസ്സിലാക്കുക. അങ്ങനെ അതിന്റെ വഴിക്ക് വിടുക ഉപേക്ഷിക്കുക എന്ന സമീപനം സ്വീകരിക്കാവുന്നതാണ്. അതിന് പകരം അതിനെ സാമൂഹികവും രാഷ്ട്രീയവും പ്രാസ്ഥാനികവുമായി എന്‍ഗേജ് ചെയ്യുക. ഒരു പ്രസ്ഥാനം ഇത്തരം പഠന മേഖലകള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുകയും ഇത്തരം മേഖലകളില്‍ നിന്ന് പ്രസ്ഥാനത്തിന് പോഷകങ്ങള്‍ സ്വീകരിക്കുകയും ചെയ്യുക എന്നത് ഒരു ആരോഗ്യകരമായ പ്രസ്ഥാനം ചെയ്യേണ്ട ഒരു അനിവാര്യമായ കാര്യമാണെന്ന് ജി.ഐ.ഒ വിശ്വസിക്കുന്നു.  അതുകൊണ്ടാണ് ഈ പ്രവര്‍ത്തന കാലയളവില്‍ വളരെ സുപ്രധാനമായ പരിപാടിയായി മുസ്‌ലിം വിമണ്‍കോളോക്കിയത്തെ ജി.ഐ.ഒ രൂപകല്‍പ്പന ചെയ്തത്. ഈ കൊളൊക്കിയത്തില്‍ മുസ്‌ലിം സ്ത്രീ എന്ന അക്കാദമികമായും സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലും വികസിച്ച വിഷയത്തില്‍ അധികരിച്ചുള്ള പ്രബന്ധങ്ങളുടെ അവതരണങ്ങളും ചര്‍ച്ചയുമാണ് നടക്കുന്നത്. ഞങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ എന്തു പറയുന്നു, പൊതുസമൂഹം ഞങ്ങളെ എങ്ങനെ വിലയിരുത്തുന്നു, ഇതിന്റെ ഇസ്‌ലാമിക മാനങ്ങള്‍ എന്താണ്,  കാരണം ഞാന്‍ വിശ്വസിക്കുകയും ഞാന്‍ ജൈവികമായി കൊണ്ടുനടക്കുകയും ചെയ്യുന്ന എന്റെ  ആദര്‍ശമായ ഇസ്‌ലാം ഇതിനെ എങ്ങനെയാണ് അഭിസംബോധന ചെയ്യുന്നത് എന്ന് കേള്‍ക്കാഗ്രഹിക്കുന്നവരാണ് അധിക മുസ്‌ലീം സ്ത്രീകളും. പക്ഷെ അതിന്റെയൊരു ഉയര്‍ന്ന തലത്തിലുള്ളൊരു വായനയെ നന്നായി ഉള്‍കൊള്ളാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല എങ്കിലും മുന്‍കാലത്തെ അപേക്ഷിച്ചിടത്തോളം ഒരുപാടധികം ഈ വിഷയത്തില്‍ പെണ്‍കുട്ടികള്‍ മാറിയിട്ടുണ്ട്. കാരണം എന്നെക്കുറിച്ച് എന്ത് പറയുന്നു എന്നെക്കുറിച്ച് ഇവര്‍ക്കെന്താണ് നിലപാട് ഇസ്‌ലാമതിനെ കുറിച്ച് എന്ത് പറയുന്നു തുടങ്ങി ഈ മൂന്ന് തലത്തില്‍ നിന്നു കൊണ്ടുള്ള ചര്‍ച്ചകളെ കൌതുകത്തോടെ വീക്ഷിക്കുന്നവരില്‍ തന്നെ ഇന്ന് പെണ്‍കുട്ടികള്‍ മുന്നിലാണ്. 

മുസ്‌ലീം സ്ത്രീ അഥവാ മാപ്പിളപ്പെണ്ണ് എത്രത്തോളം ഇങ്ങനെയുള്ള അക്കാദമിക വിഷയങ്ങള്‍ ഉള്‍കൊള്ളും സ്ത്രീ വിഷയങ്ങളില്‍ കണ്ടു വരുന്ന അവഗണന ഇതിനൊരു പ്രേരകമായി എന്നു പറഞ്ഞാല്‍


മുസ്‌ലിം സ്ത്രീ എന്ന വിഷയത്തില്‍ മുസ്‌ലിം സ്ത്രീ മാത്രം സംസാരിക്കുക എന്നതല്ല ഈ കോണ്‍ഫറന്‍സിന്റെ സമീപന രീതി. വിഷയം മുസ്‌ലിം സ്ത്രീ ആയിരിക്കെ തന്നെ മുസ്‌ലിം സ്ത്രീകളും അല്ലാത്ത സ്ത്രീകളും മുസ്‌ലിം പുരുഷന്മാരും അതല്ലാത്തവരും പങ്കുചേരുന്ന ബഹുസ്വരമായ ഒരു വൈജ്ഞാനിക ചര്‍ച്ചാ സമ്മേളനമാണ് ജി.ഐ.ഒ ഉദ്ദേശിക്കുന്നത്. കാരണം മുസ്‌ലിം സ്ത്രീ എന്ന ചര്‍ച്ച യില്‍ മുസ്‌ലിം സ്ത്രീകള്‍ മാത്രമല്ല ലോകത്ത് ഇന്ത്യയില്‍ കേരളത്തില്‍ ഭാഗവാക്കായിക്കൊണ്ടിരിക്കുന്നത്.  ജി.ഐ.ഒ കാലൂന്നിനില്‍ക്കുന്ന ഇടം കൂടിയായ മുസ്‌ലിം സ്ത്രീ എന്നതിന്റെ ഭാഗമാണ് മുസ്‌ലിം പെണ്‍കുട്ടികള്‍.  മുസ്‌ലിം സ്ത്രീ എന്നത് ഒരു വൈജ്ഞാനിക വിഷയം കൂടിയാണ്.  ആ വൈജ്ഞാനിക വിഷയത്തെ ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്നുകൊണ്ട് സാമൂഹിക ശാസ്ത്രീയ പരമായും പ്രതി നിധീകരിക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഇസ്‌ലാമികമായ പഠനങ്ങളും സാമൂഹിക ശാസ്ത്രപരമായ പഠനങ്ങളും ഇതിലൂടെ സമൂഹത്തില്‍ നടക്കുന്നുണ്ട്. അത് പലപ്പോഴും പരസ്പര ബന്ധമില്ലാത്ത പഠനങ്ങളായി പര്യവസാനിക്കുകയാണ് പലപ്പോഴും ചെയ്യാറുള്ളത്. അതിന് പകരം ഇതിനെയും സംയോജിപ്പിക്കേണ്ടതുണ്ട്.സ്ത്രീ വിഷയങ്ങളില്‍ ധാരാളമായി ചര്‍ച്ച ചെയ്യുന്ന ഒരുപാട് സംഘടനകള്‍ അല്ലെങ്കില്‍ അത്തരം എഴുത്തുകള്‍ ഒക്കെ ഇതിനൊരു പ്രചോദനമായിട്ടുണ്ട് എന്ന് പറയാം.  ഇത്തരം ഡിബേറ്റുകള്‍ക്കും സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊക്കെ ഒരുപാട് വേദികള്‍ സംഘടനകള്‍ ഒരുക്കി നല്‍കുന്നു.   സെക്യുലര്‍ ലിബറല്‍ കാഴ്ചപ്പാടുകളും അതിലൂടെ ഉയര്‍ന്ന വരുന്ന വിഷയങ്ങളും സ്ത്രീ പക്ഷ എഴുത്തുകളുമൊക്കെ കാരണമായി കേരളീയ സമൂഹം ഇത്തരത്തിലുള്ള ധാരാളം ചര്‍ച്ചകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷെ ഇതിന്റെയൊരു ഇസ്‌ലാമിക വായനയെ അഥവാ മതത്തിന്റെ ഉള്ളില്‍ നിന്നു കൊണ്ടുള്ള ഒരു പെണ്‍വായനക്ക്, ഇത്തരം സെക്യുലര്‍ വേദികള്‍ ഇടം നല്‍കുന്നില്ല എന്ന് കാണാം.  ഒരു മുസ്‌ലീം സ്ത്രീക്ക് മുസ്‌ലീം എന്ന ഐഡന്റിറ്റിയെ തന്നിലേക്ക് ചേര്‍ത്ത് പിടിച്ചു കൊണ്ടുള്ള ഒരു സാധ്യതകളേയോ  അല്ലെങ്കില്‍ ഒരു വിപ്ലവാത്മകമായ ചിന്തകളേയോ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളും വായനകളും ഒന്നും അധികം ഉണ്ടാവാറില്ല. ഇത്തരത്തില്‍ സ്വത്വത്തെ ഉള്‍ക്കൊള്ളുന്ന  ഒരു വായനയുണ്ടാവണമെന്നാഗ്ര ഹിക്കുന്ന പ്രസ്ഥാനമാണ് ജി.ഐ.ഒ. സെക്യുലര്‍ ലിബറല്‍ വാദങ്ങളില്‍ മറുപുറത്ത് നിന്നുകൊണ്ടുള്ള ആശയ സംവാദങ്ങളാണ് നാം അധികവും കേള്‍ക്കാറുള്ളത്. സ്ത്രീ ശാക്തീകരണം, സ്ത്രീകളുടെ ഉയര്‍ച്ച, വളര്‍ച്ച ഇതൊക്കെ പറയുമ്പോഴും അവരവര്‍ വിശ്വസിക്കുന്ന ആദര്‍ശങ്ങള്‍ അല്ലെങ്കില്‍ അവരവര്‍ ഉള്‍കൊള്ളുന്ന ജീവിത വീക്ഷണങ്ങള്‍, കാഴ്ചപ്പാടുകള്‍ അവര്‍ പിന്തുടരണമെന്ന് വിചാരിക്കുന്ന ഒരു ആദര്‍ശം അതൊക്കെ ഉണ്ടാവുമല്ലോ ഒരു മതസംഹിതയില്‍. ഇതിനെ ഉള്‍കൊള്ളുന്ന വായനകളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരത്തിലുള്ള വായനകള്‍ ഉണ്ടാവുക എന്നത് തന്നെയാണ് ഈ കോണ്‍ഫറണ്‍സിലൂടെ ഉദ്ദേശിക്കുന്നത്. കാരണം മതപൗരോഹിത്യം ഒരിക്കലും ഇത്തരത്തിലുള്ള വായനകളെ പ്രോത്സാഹിപ്പിക്കില്ല കാരണം അത്തരത്തിലുള്ള ഒരു സ്‌പേസ് ഒരിക്കലും മത പൗരോഹിത്യത്തിന്റെ കീഴിലില്ല. പക്ഷെ നിലവില്‍ ഇത്തരത്തിലുള്ള ചര്‍ച്ചകളെ ഒരു മുസ്‌ലീം സമുദായ സംഘടന പ്രോത്സാഹിപ്പിക്കുമോ എന്ന് ചോദിച്ചാല്‍ അത് എത്രമാത്രം ഉണ്ട് എന്നത് നമുക്ക് പറയാന്‍ സാധിക്കില്ല. പക്ഷെ അത്തരത്തിലുള്ള ഒരു അവസരം കൂടിയാണ് ജി.ഐ.ഒ ഇതിലൂടെ നല്‍കുന്നത്, അല്ലെങ്കില്‍ അത്തരത്തിലുള്ളൊരു മാതൃകയാവുക എന്നത് കൂടി ജി.ഐ.ഒ ഇതിലൂടെ അര്‍ത്ഥം വെക്കുന്നുണ്ട്. അതിനുള്ള വേദി കൂടിയാവട്ടെ ഇതെന്നാണ് ഇത്തരത്തിലുള്ള കോണ്‍ഫറണ്‍സിലൂടെ ജി.ഐ.ഒ ആഗ്രഹിക്കുന്നതും. ഇസ്‌ലാമികമായ പഠനങ്ങള്‍ നടത്തുന്നവര്‍ക്ക് സാമൂഹിക ശാസ്ത്രപരമായ സാക്ഷരതയും ധാരണയും ഉണ്ടാവുകയും സാമൂഹിക ശാസ്ത്രമായ പഠനം നടത്തുന്നവര്‍ക്ക് ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളെക്കുറിച്ചും രീതി ശാസ്ത്രത്തെക്കുറിച്ചും ഇസ്‌ലാമിക വൈജ്ഞാനിക മേഖലയില്‍ പുതിയ കാലത്തുണ്ടായിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമിന്റെ ചട്ടക്കൂടിനകത്ത് നിന്ന് കൊണ്ടുള്ള പുതിയ മുന്നേറ്റങ്ങളെയും പ്രവണതകളെയും പണ്ഡിതരെയും ചിന്തകരെയും എഴുത്തുകളെയും ഒക്കെകുറിച്ചുള്ള ധാരണകള്‍ ഉണ്ടാവുക ഇവയുടെ ഒരു പരസ്പര സംയോജനം എന്നതും ഈ പരിപാടിയുടെ  പ്രത്യേകിച്ച് സ്ത്രീ മേഖലയുടെ വളരെ പ്രധാനപ്പെട്ട കാര്യമാണ്.

Leave a comment